Post Header (woking) vadesheri

എൽ എഫ് കോളേജിൽ ക്രിസ്തുമസ് കാർണിവൽ.

Above Post Pazhidam (working)

ഗുരുവായൂർ :  ലിറ്റിൽ ഫ്ലവർ കോളേജിൽ ‘ഗ്ലോറിയ അറ്റ് എൽ. എഫ് ‘ ക്രിസ്തുമസ് കാർണിവൽ വർണ്ണാഭമായി. കണ്ണാറ ക്ലെയർ ജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് കാർണിവൽ ഉദ്ഘാടനം ചെയ്തു.

Arya bhavan inner

വിവിധ കോളേജ് ടീമുകളുടെ ഫാഷൻ ഷോ, സംസ്ഥാനതല കരോൾ ഗാന മത്സരം എന്നിവ അരങ്ങേറി. മോഡൽ ഷിയാസ് കരിം, ഗുരുവായൂർ എ.സി. പി: സി. പ്രേമാനന്ദകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘ലിറ്റിൽ മാർട്ട്’ എന്ന പേരിൽ പത്തോളം സ്റ്റാളുകളൾ സംഘടിപ്പിച്ചു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പാൾ ഡോ. ജെ. ബിൻസി, വൈസ് പ്രിൻസിപ്പൾ ഡോ. സി. ലൗലി ജേക്കബ്, ഡോ. ജൂലി ഡൊമിനിക്ക്, റീലി റാഫേൽ, ജിത്തു ജോസഫ്, കോളേജ് ചെയർപേഴ്സൺ അമാന, വൈ.എം.സി.എ പ്രസിഡണ്ട് ബാബു വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)