
സഹോദരിമാർക്ക് പീഡനം , പോക്‌സോ കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവ്

ഗുരുവായൂർ : സഹോദരിമാരെ ലൈംഗിക പീഡനം നടത്തിയ 39 വയസ്സുകാരനെ 82 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴയും നല്കാൻ പോക്‌സോ കോടതി ശിക്ഷിച്ചു .പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു . വടക്കേകാട് അണ്ടത്തോട് പാലിയത്ത് വീട്ടിൽ അബ്ദുൽ ഗഫൂർ മകൻ അക്ബർ( 39) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് ലിഷ രണ്ടു കേസുകളിലായി ശിക്ഷ വിധിച്ചത്.

2024 ജൂലൈ മാസത്തിൽ പ്രതിയുടെ വീട്ടിൽ വെച്ച് മൂത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഉമ്മയോട് പരാതി പറഞ്ഞു . ഇളയ മകളെയും ബലാത്സംഗം ചെയ്തതായി വെളിപ്പെട്ടതിനെ തുടർന്ന് മാതാവ് സ്കൂൾ ടീച്ചറുടെ നിർദ്ദേശാനുസരണം വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു .സിപിഒ ഷീജ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി .

തുടർന്ന് വടക്കേക്കാട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സതീഷ് കെ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ആനന്ദ് കെ പി ആണ് കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് അഡ്വക്കേറ്റ് മാരായ കെ എൻ അശ്വതി ടി.വി ചിത്ര എന്നിവർ ഹാജരായി പ്രോസിക്യൂഷൻ സഹായത്തിനായി ജി എസ് സി പി ഒ മിനിമോൾ എന്നിവരും ഹാജരായി
