
ജില്ലാ ശാസ്ത്രമേള, പനങ്ങാട് എച്ച് എസ് എസ് ഓവറോൾ കിരീടം നേടി

ചാവക്കാട്: ജില്ലാ ശാസ്ത്രമേളയിൽ പനങ്ങാട് എച്ച് എസ് എസ് ഓവറോൾ ചാമ്പ്യൻ മാരായി 349 പോയിൻ്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥ മാക്കി 297 പോയിൻ്റ് നേടി എസ് എച്ച് സി എച്ച് എസ് എസ് ചാലക്കുടി മൂന്നാം സ്ഥാനത്ത് എത്തി.

1243 പോയിന്റ് നേടി ചാലക്കുടി ഉപജില്ലാ ഒന്നാമതെത്തി. 1218 പോയിൻ്റ് നേടി ഇരിങ്ങാലക്കുട ഉപജില്ലാ രണ്ടാം സ്ഥാനത്തും 1211 പോയിന്റോടെ തൃശ്ശൂർ ഈസ്റ്റ് മൂന്നാം സ്ഥാനം സ്വന്തമാക്കി.
സമാപന സമ്മേളനം മുരളി പെരുന്നല്ലി എം എൽ എ ഉത്ഘാടനം ചെയ്തു. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് നടന്ന ചടങ്ങിൽ എൻ കെ അക്ബർ . എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ മുഖ്യാ തിഥി ആയി തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർപി എം ബാലകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. രോഹിത് നന്ദകുമാർ കെ എസ് , ഷൈല, മൊയ്തീൻ എ,സിന്ധു വി ബി ,ഷീബ ചാക്കോ പി,സംഗീത എഒ, ഷീബ എം ഡി എന്നിവർ സംസാരിച്ചു. സിസ്റ്റർ. ഷൈജു പി എസ് സ്വാഗതവും പ്രിൻസിപ്പാൾ റീന ജേക്കബ് ടി നന്ദിയും പറഞ്ഞു

