
ഗാന്ധി ദർശൻ സമിതി സെമിനാർ സംഘടിപ്പിച്ചു.

ഗുരുവായൂർ കെ. പി. സി. സി. ഗാന്ധി ദർശൻ സമിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകസംഗമവും സെമിനാറും സംഘടിപ്പിച്ചു. ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിൽ ‘സ്വാതന്ത്ര്യം ഒരു സമകാലിക വീക്ഷണം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുതിർന്ന കോൺഗ്രസ് നേതാവ് സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി. തോമസ് അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി പി.ഹരിഗോവിന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അരവിന്ദൻ പല്ലത്ത്,ഒ. കെ. ആർ. മണികണ്ഠൻ, ശിവദാസ് ചാവക്കാട്,ആനന്ദൻ മാസ്റ്റർ, മനാഫ് ഇൻകാസ്, ടി.കെ. ഗോപാലകൃഷ്ണൻ,ആർ.വി.സി.
ബഷീർ എന്നിവർ സംസാരിച്ചു. മോഹൻദാസ് ചേലനാട്ട് സ്വാഗതവും സി.വി. അച്യുതൻ നന്ദിയും പറഞ്ഞു.