
ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

ഗുരുവായൂർ : ഗുരുവായൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഞ്ചാര മുക്കിലെ സ്നാക്സ് ഹോട്ട് ഗ്രീൻ ഹൗസ് ഹോട്ടലാണ് അടപ്പിച്ചത്. ഹംദി, കുഴിമന്തി, ഓപേർഷ്യ റസ്റ്റോറന്റ് എന്നീ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

ഗുരുവായൂർ നഗരസഭ പരിധിയിൽ ഇന്ന് ആരോഗ്യ വിഭാഗം പതിനാറോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മന്തി, ചിക്കൻ, ബീഫ്, കക്ക ഇറച്ചി, ബിരിയാണി റൈസ് എന്നീ ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെടുത്തു.
സ്ക്വാഡ് ലീഡർ കെ.സി. അശോക്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹർഷിദ് , ഹനീസ്, സിബി പ്രവീൺ, സുരേഷ് കുമാർ പേരോത്ത്,രാഗി രഘുനാഥ്, സുജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
