
കർഷക കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്

ഗുരുവായൂർ : വന്യജീവി ആക്രമണത്തിൽ നിന്നും കേരളത്തിലെ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് നടന്ന കർഷക മാർച്ചിന് നേതൃത്വം നൽകിയ 15 നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ ഗുരുവായൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കിഴക്കേ നടയിലെ ഗാന്ധി മണ്ഡപത്തിന് സമീപം നടന്ന പ്രതിഷേധ സദസ് സംസ്ഥാന സെക്രട്ടറി എം.എഫ്.ജോയ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവഹണ സമിതി അംഗം മൊയ്നു ഒരുമനയൂർ, ജില്ല സെക്രട്ടറി സി. അബ്ദുൽ മജീദ്, ഭാരവാഹികളായ എം.എൽ ജോസഫ്, പി. രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് മാരായ പ്രിയ ഗുരുവായൂർ,സദാനന്ദൻ താമരശ്ശേരി,അബ്ദുൽസലാം ചാവക്കാട്,ഇ.ടി. ജോയ് ഒരുമനയൂർ,പി. കെ.വിനോദ് പുന്നയൂർക്കുളം,ധർമ്മരാജൻ മത്രം കോട്ട്,പി.വി.അബൂബക്കർ , ഹംസ വടക്കേക്കാട് എന്നിവർ സംസാരിച്ചു.
