Post Header (woking) vadesheri

മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പഞ്ചരത്ന കീർത്തനാലാപനം

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് പഞ്ചരത്ന കീർത്തനാലാപനം നടന്നു. രമേശൻ വി പുന്നയൂർക്കുളം,ജഗദീശൻ കെ.വി. പയ്യന്നൂർ, അയ്മനംജയചന്ദ്രൻ, ശാകംഭരി കേശവൻ കോട്ടക്കൽ, വാണി എം കേശവൻ കോട്ടക്കൽ, ലേഖ കൃഷ്ണകുമാർ ഗുരുവായൂർ, ആര്യ വൃന്ദ തൃപ്പുണിത്തുറ, ആദിദേവ് വി പുന്നയൂർക്കുളം എന്നിവർ വായ്പ്പാട്ടിലും വയലിൻ രാധിക പരമേശ്വരൻ, മൃദംഗം വിഷ്ണു ചിന്താമണി, ഗഞ്ചിറ നന്ദകുമാർ എം.കെ. പാലക്കാട്, എന്നിവരും പങ്കെടുത്തു.

Arya bhavan inner

Second Paragraph  Sarovaram(working)

.പഞ്ചരത്ന കീർത്ത നാലാപനത്തിനു മുൻപായി ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരിയും അരങ്ങേറി. മഹാനവമി ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും, വൈകീട്ട് 6.30 മുതൽ ഗുരുവായൂർ ജിഷ്ണു വെങ്കിടേശൻ്റെ സംഗീത കച്ചേരിയും ഉണ്ടായി.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ദശമി ദിവസമായ നാളെ രാവിലെ നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, കെ.ടി. നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തുന്നതാണ്. വൈകീട്ട് കലാമണ്ഡലം ചിനോഷ് ബാലനും സംഘവും അവതരിപ്പിക്കുന്ന സുഭദ്രാഹരണം കഥകളിയോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാവും.