Post Header (woking) vadesheri

മുകേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

Above Post Pazhidam (working)

കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം, കോടതി അറസ്റ്റ് തടഞ്ഞതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു

Ambiswami restaurant

അറസ്റ്റ് തടഞ്ഞു എന്നുവെച്ചാല്‍ താല്‍ക്കാലികമായി ജാമ്യം അനുവദിച്ചു എന്നല്ല അര്‍ത്ഥം. അറസ്റ്റ്, വിചാരണയ്ക്ക് ആള്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനാണ്. മുകേഷ് ഒളിച്ചുപോകുമെന്ന് സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല. അദ്ദേഹം പൊതു സമൂഹത്തിന് മുന്നിലുള്ള വ്യക്തിയാണ്.

അറസ്റ്റു കൊണ്ട് അന്വേഷണ ഏജന്‍സിക്ക് പെട്ടെന്ന് ഒരു പ്രയോജനവുമില്ല. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്. നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് തയ്യാറാകാനും മുകേഷ് തയ്യാറാണെന്നും അഡ്വ. ജിയോ പോള്‍ പറഞ്ഞു.

Second Paragraph  Rugmini (working)

പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്. ഇതിനിടെ മുകേഷ് രാവിലെ തിരുവനന്തപുരത്തെ വസതിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. കാറില്‍ നിന്നും എംഎല്‍എ ബോര്‍ഡ് അഴിച്ചു മാറ്റിയാണ് മുകേഷ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. മുകേഷിന് പൊലീസ് സുരക്ഷാ അകമ്പടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതെ സമയം മുകേഷ് എംഎല്‍എയുടെ രാജിയെ ചൊല്ലി എല്‍ഡിഎഫില്‍ സിപിഐ- സിപിഎം തര്‍ക്കമില്ലെന്ന് ബിനോയ് വിശ്വംഅഭിപ്രായപ്പെട്ടു.. ഇക്കാര്യത്തില്‍ സിപിഐയിലും ഭിന്നതയില്ല. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ലെന്നും ബിനോയ് പറഞ്ഞു.

Third paragraph

‘ഇടതുപക്ഷമെന്നാല്‍ വെറും വാക്കല്ല. എല്ലാത്തരം സാമൂഹ്യപ്രശ്‌നങ്ങളിലും ആശയപ്രശ്‌നങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലുമെല്ലാം ഇടതുപക്ഷ മൂല്യങ്ങള്‍ എല്‍ഡിഎഫിനുണ്ട്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സിപിഐയും സിപിഎമ്മും. അതുകൊണ്ട് സിപിഐ- സിപിഎം തര്‍ക്കമെന്ന വ്യാമോഹമൊന്നും ആര്‍ക്കും വേണ്ട. എല്ലാത്തിനും പരിഹാരം കണ്ടെത്തും’- ബിനോയ് വിശ്വം പറഞ്ഞു

‘സിപിഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ല. കേരളത്തിലെ സിപിഐ നിലപാട് പറയേണ്ടത് ഇവിടുത്തെ സംസ്ഥാന സെക്രട്ടറിയാണ്. അത് പാര്‍ട്ടിക്കകത്തെ വ്യവസ്ഥാപിതമായ അടിസ്ഥാനപാഠങ്ങളാണ്. അത് അറിയാത്ത മാധ്യങ്ങളുണ്ടെങ്കില്‍ അത് സിപിഐയുടെ കുറ്റമല്ല’ ബിനോയ് വിശ്വം പറഞ്ഞു.