Post Header (woking) vadesheri

കോട്ടപ്പടി പള്ളിയിൽ വറതച്ചന്റെ ശ്രാദ്ധാചരണം

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ്‌ലാസേഴ്‌സ് പള്ളിയില്‍ വറതച്ചന്റെ110ാം ശ്രാദ്ധാചരണം ജൂണ്‍ എട്ടിന് നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശ്രാദ്ധാചരണത്തിന് മുന്നോടിയായ തിരുക്കര്‍മങ്ങള്‍ ശനിയാഴ്ച ആരംഭിക്കും.ഞായറാഴ്ച വൈകീട്ട് അഞ്ചിന് തമ്പുരാന്‍പടിയില്‍ നിന്ന് ജപമാലറാലി ആരംഭിക്കും. ജൂണ്‍ ഏഴിന് വിളംബര റാലിനടക്കും. ജൂണ്‍ എട്ടിന് രാവിലെ10ന് നടക്കുന്ന അനുസ്മരണബലി, സന്ദേശം, കബറിടത്തില്‍ ഒപ്പീസ് എന്നീ തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ഡേവിസ് പനക്കല്‍ മുഖ്യകാര്‍മികനാവും.

Ambiswami restaurant

ഫാ. ഷാജി കൊച്ചുപുരക്കല്‍ ശ്രാദ്ധ സദ്യ വെഞ്ചരിക്കും. ശ്രാദ്ധ ദിനത്തില്‍ പരിസരത്തെ ആശുപത്രികളില്‍ നടക്കുന്ന ഡയാലിസിസുകളുടെചെലവ് ശ്രാദ്ധാഘോഷ സമിതി വഹിക്കുമെന്നും അറിയിച്ചു. 200ഓളം ഡയാലിസിസുകള്‍ക്കാണ് ഫണ്ട് നല്‍കുക. വികാരി ഫാ. ഷാജി കൊച്ചുപുരക്കല്‍, ഫാ. എഡ്‌വിന്‍ ഐനിക്കല്‍, ജനറല്‍ കണ്‍വീനര്‍ ലിന്റോ ചാക്കോ, ജാക്‌സന്‍ നീലങ്കാവില്‍, ഡെയ്‌സന്‍ പഴുന്നാന, ബിജു അന്തിക്കാട്ട്, ജോബ് സി. ആന്‍ഡ്രൂസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph  Rugmini (working)