Post Header (woking) vadesheri

രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള വർക്ക് ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ നൽകും

Above Post Pazhidam (working)

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരപ്രായക്കാർക്ക് ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് വാക്സിനും നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Ambiswami restaurant

ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ ഓമിക്രോൺ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഓമിക്രോൺ ഒട്ടേറെ പേർക്ക് കണ്ടെത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Second Paragraph  Rugmini (working)

രോഗത്തിന്റെ തീവ്രാവസ്ഥ നേരിടാൻ രാജ്യം സുസജ്ജമാണെന്നും, പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്‌കുകൾ പതിവായി ഉപയോഗിക്കാനും കൈകൾ അണുവിമുക്തമാക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വ്യക്തിഗത തലത്തിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതുകൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു18 ലക്ഷം ഐസലേഷൻ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോൺ ഐസിയു ബെഡുകൾ ലഭ്യമാണ്.

Third paragraph

എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്‌സിജൻ ലഭ്യത പര്യാപ്തമാണ്, 4 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്തു.വാക്‌സീൻ ലഭ്യതയും വിതരണവും ഉറപ്പുവരുത്താൻ സദാസമയവും പരിശ്രമിക്കുകയാണ്. വാക്‌സിനേഷൻ നടപടികൾ അതിവേഗം പൂർത്തീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.5 ലക്ഷം ഓക്‌സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികൾക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവർത്തനക്ഷമമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്‌സീനും ഡിഎൻഎ വാക്‌സീനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ചു. കുട്ടികൾക്കു വാക്‌സീന് അനുമതിയായി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കു വാക്‌സീൻ നൽകാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണു വാക്‌സീൻ നൽകുക. ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കു ബൂസ്റ്റർ ഡോസ് നൽകും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.