Post Header (woking) vadesheri

സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Above Post Pazhidam (working)

ദില്ലി: മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്.

Ambiswami restaurant

ഡിസംബർ 18 നാണ് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക.

2027 ജൂലൈ 27 വരെ കാലാവധി
കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991 ലാണ്‌ അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ചത്. 2011 ഏപ്രിൽ 13 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിക്കപ്പെട്ടത്‌. 2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി അദ്ദേഹത്തിന്‌ കാലാവധിയുണ്ട്‌.

Second Paragraph  Rugmini (working)