
സൗജന്യ ഡയാലിസിസുകളുടെ കൂപ്പൺ വിതരണം.

തൃശൂർ : സബര്‍മതി ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖത്തിൽ, തൃശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ തിരുവോണ ദിവസത്തേക്കുള്ള സൗജന്യ ഡയാലിസിസുകളുടെ കൂപ്പൺ വിതരണം ചെയ്തു .

കൂപ്പൺ വിതരണോദ്ഘാടനം മരിയാപുരം പള്ളി വികാരി ഫാദർ ജോൺസൺ ഒലക്കെങ്കിൽ ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് സത്യഭാമ ക്കും മെഡിക്കൽ സൂപ്രണ്ട് ഡോ. രാംദാസിനും കൈമാറി.


കെ.എസ്.ഇ.ബി. എൻജിനീയേഴ്സ് അസോസിയേഷന്റെ പൂർണ്ണ സഹകരണത്തോടെ ചടങ്ങ് സംഘടിപ്പിച്ചത് ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ, കെ എസ് ഇ ബി എഞ്ചിനീയർസ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് പി സി സലീൽ,
ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ പി രാമചന്ദ്രൻ, ട്രസ്റ്റ് അംഗങ്ങളായ ടിറ്റോ ആൻ്റണി, ശോഭന പുഷ്പാംഗദൻ, റെനി ജോയ് എന്നിവർ നേതൃത്വം നൽകി .,

