Post Header (woking) vadesheri

സഹകരണ ആശുപത്രിക്ക് 6.15ലക്ഷം രൂപയുടെ വൈദ്യുതി കുടിശ്ശിക ബിൽ,റദ്ദാക്കി ഉപഭോക്തൃ കോടതി.

Above Post Pazhidam (working)

തൃശൂർ : വൻ തുകക്കുള്ള വൈദ്യുതി കുടിശ്ശിക ബിൽ നൽകിയതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതി സ്ഥാപനത്തിന് അനുകൂല വിധി. തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്. സഹകരണ ആശുപത്രിക്ക് 6,15,325 രൂപയുടെ കുടിശ്ശിക ബില്ലാണ് നൽകുകയുണ്ടായത്.

First Paragraph Jitesh panikar (working)

2002 ജൂൺ വരെയുള്ള സംഖ്യയാണ് കുടിശ്ശികയായി അടക്കുവാൻ ആവശ്യപ്പെടുകയുണ്ടായത്. റീഡിംഗുകളോ ബന്ധപ്പെട്ട കണക്കുകളോ ബില്ലിൽ രേഖപ്പെടുത്തിയിരുന്നില്ല. കണക്റ്റഡ് ലോഡ് മാറ്റുവാനായി സഹകരണ ആശുപത്രി അപേക്ഷ നൽകിയപ്പോഴാണ് ഇപ്രകാരം കോർപ്പറേഷൻ ബിൽ നൽകിയത്.തുടർന്ന് സഹകരണ ആശുപത്രി, കോർപ്പറേഷനെതിരെ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

യാതൊരു കുടിശ്ശികയുമില്ലെന്നും കൃത്യമായി വൈദ്യുതി ചാർജ് അടച്ചു വരുന്നുണ്ടെന്നുമായിരുന്നു ഹർജിസ്ഥാപനത്തിൻ്റെ വാദം. കുടിശ്ശികയെ സാധൂകരിക്കുന്ന രേഖകളൊന്നും കോർപ്പറേഷന് കോടതി മുമ്പാകെ ഹാജരാക്കുവാൻ കഴിഞ്ഞില്ല.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശ്ശൂർ ഉപഭോക്തൃ കോടതി ഹർജിസ്ഥാപനത്തിന് നൽകിയ ബിൽ റദ്ദ് ചെയ്യുവാൻ കല്പിച്ചും നഷ്ടപരിഹാരമായി 5000 രൂപ നൽകുവാൻ കല്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

First Paragraph Jitesh panikar (working)