


ഗുരുവായൂർ : വൈദ്യുതി കമ്പി പൊട്ടിവീണ് വളര്‍ത്തുനായ ചത്തു. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ചേറൂസ് ലൈനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ഓലപ്പട്ട വീണതിനെ തുടര്‍ന്നാണ് വൈദ്യുതി കമ്പി പൊട്ടിയത്.
ശബ്ദം കേട്ട് ആളുകള്‍ വീടിനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് കമ്പി പൊട്ടി കിടക്കുന്നതും നായ ചത്തുകിടക്കുന്നതും കണ്ടത്. മറ്റ് പരിസരവാസികളെ വേഗത്തില്‍ വിവരം അറിയിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
