വീണയുടെ അറസ്റ്റ് ആസന്നം , പരക്കം പാഞ്ഞ് പിണറായി

Above Post Pazhidam (working)

കൊച്ചി: . പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്വകാര്യ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട വിദേശ സാമ്പത്തിക ഇടപാടുകളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് ഇ.ഡി തയ്യാറെടുക്കുന്നു . ഓണാവധി ദിവസങ്ങള്‍ അവസാനിക്കുന്നതോടെ കേസില്‍ ഇരച്ചെത്തി നിര്‍ണ്ണായക നീക്കങ്ങള്‍ നടത്താനാണ് കേന്ദ്ര ഏജന്‍സിയുടെ തീരുമാനം. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ വേഗത്തിലാക്കി അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഇ.ഡി നീക്കം. മുന്‍പ് നടന്ന പരിശോധനകളില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും രേഖകളും അപഗ്രഥിച്ചതില്‍ നിന്നും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഹവാല മാര്‍ഗ്ഗത്തിലൂടെ വന്‍തോതില്‍ പണം കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അവകാശപ്പെടുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കിയ സാഹചര്യത്തില്‍ വീണയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

Poonthanam

കോഴിക്കോട് നടക്കാനിരിക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്‍പായി അന്വേഷണം പുതിയ ഘട്ടത്തിലെത്തിക്കാനാണ് ഇ.ഡി നീക്കം നടക്കുന്നത്. കേസിന്റെ ഭാഗമായി കോഴിക്കോട്ടെ പ്രാദേശിക ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയങ്ങളും വ്യാജ സിം കാര്‍ഡ് ഇടപാടുകളും ഇ.ഡി നിരീക്ഷണത്തിലാണ്. സംസ്ഥാന സമിതി ചേരുന്നതിന് തൊട്ടുമുന്‍പ് അറസ്റ്റ് ഉണ്ടായാല്‍ അത് രാഷ്ട്രീയമായി വലിയ പ്രഹരമായി മാറും. ഓണാവധിക്കു ശേഷം തിങ്കളാഴ്ചയോടെ ഓഫീസ് നടപടികള്‍ പുനരാരംഭിക്കുന്നതോടെ വീണയ്ക്ക് ചോദ്യം ചെയ്യലിനായി വീണ്ടും സമന്‍സ് അയക്കാനാണ് ഇ.ഡി നീക്കം.

Vasudev Inn

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതകള്‍ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. നിര്‍ണ്ണായകമായ ചോദ്യം ചെയ്യലുകളും അതിനു പിന്നാലെയുള്ള നീക്കങ്ങളും കണ്ടറിയേണ്ടി വരും. മകള്‍ വീണ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായാല്‍ അത് പിണറായി വിജയന് കനത്ത തിരിച്ചടിയാകും. സ്വന്തം മകള്‍ സാമ്പത്തിക കുറ്റകൃത്യ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയിലായാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ പാര്‍ട്ടിയിലെ പരമോന്നത നേതാവ് എന്ന നിലയിലോ തുടരാന്‍ പിണറായിക്ക് കടുത്ത ധാര്‍മ്മിക തടസ്സങ്ങള്‍ ഉണ്ടാകും

Rugmani 700-200

. ഈ ഘട്ടത്തില്‍ സി.പി.എമ്മിനെ വേട്ടയാടുന്നത് മുന്‍പ് ബിനീഷ് കോടിയേരി ഇ.ഡി കേസില്‍ അറസ്റ്റിലായപ്പോള്‍ പാര്‍ട്ടി സ്വീകരിച്ച അതേ ‘കോടിയേരി മോഡല്‍’ തന്നെയാണ്. മകന്‍ സാമ്പത്തിക കേസില്‍ കുരുങ്ങിയപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ് അവധിയില്‍ പ്രവേശിച്ചിരുന്നു. അന്ന് ഈ തീരുമാനത്തിന് പിന്നില്‍ ശക്തമായി നിലയുറപ്പിച്ചതും സമ്മര്‍ദ്ദം ചെലുത്തിയതും പിണറായി വിജയനായിരുന്നു. അന്ന് കോടിയേരിക്ക് ബാധകമാക്കിയ അതേ ധാര്‍മ്മികത ഇന്ന് സ്വന്തം മകള്‍ അറസ്റ്റിലാകുമ്പോള്‍ പിണറായി വിജയനും ബാധകമാക്കേണ്ടി വരുമെന്നാണ് പാര്‍ട്ടിയിലെയും പുറത്തെയും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ബിനീഷ് കോടിയേരി കേസില്‍ ഉയര്‍ത്തിപ്പിടിച്ച തത്വം മകളുടെ കാര്യത്തിലും നടപ്പിലാക്കാന്‍ പിണറായി നിര്‍ബന്ധിതനാകുമെന്നാണ് വിലയിരുത്തല്‍.

First Paragraph Jitesh panikar (working)

സമാനമായ രീതിയില്‍ വീണ അറസ്റ്റിലായാല്‍ പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും പാര്‍ട്ടിയിലെ സുപ്രധാന നിലപാടുകളില്‍ നിന്നും ഒഴിഞ്ഞുമാറേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ സി.പി.എമ്മിനകത്ത് വലിയൊരു ഭരണ-നേതൃത്വ മാറ്റത്തിന് അത് വഴിവെക്കും. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പിണറായി പുലര്‍ത്തുന്ന ഏകച്ഛത്രാധിപത്യത്തിന് തിരിച്ചടിയാകുന്നതായിരിക്കും ഈ നീക്കം. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറിയ ശേഷവും പാര്‍ട്ടിയിലും പ്രതിപക്ഷ നിരയിലും ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന പിണറായി വിജയന്‍ പിന്മാറേണ്ടി വന്നാല്‍ അടുത്ത ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം ആരുടെ കൈകളിലേക്ക് എത്തും എന്നത് സി.പി.എമ്മിനുള്ളിലും വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തും. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂപപ്പെടാനും ഇത് കാരണമായേക്കാം.

.. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന പര പരമ്പരാഗത വാദം ഉന്നയിച്ച് പ്രതിരോധിക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ടെങ്കിലും, ഫെമ ലംഘനം പോലുള്ള ശക്തമായ തെളിവുകള്‍ ഇ.ഡി നിരത്തുമ്പോള്‍ അത് പാര്‍ട്ടി അണികള്‍ക്കിടയില്‍പ്പോലും സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്കപ്പുറം നിയമപരമായി ഇതിനെ നേരിടുക പ്രയാസകരമാണ്. അവധി ദിനങ്ങള്‍ കഴിഞ്ഞ് വരുന്ന ആദ്യ പ്രവൃത്തിദിനം തിങ്കളാഴ്ചയാണ്. അന്ന് മുതല്‍ ഇ.ഡിയില്‍ നിന്ന് പുറത്തുവരുന്ന ഓരോ വാര്‍ത്തയും കേരള രാഷ്ട്രീയത്തെ ഉലയ്ക്കുന്നതായിരിക്കും. ഓണാവധിക്ക് ശേഷം ഇരച്ചെത്തുന്ന ഇ.ഡി നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ആശങ്കയിലാണ് സി.പി.എം നേതൃത്വം.