
അഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഗുരുവായൂർ : വടക്കേക്കാട് അഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ച് പുത്തൻപള്ളി സ്വദേശിക്ക് പരിക്കേറ്റു. പുത്തംപള്ളി അയിരൂർ സ്വദേശി വിനായിനി വീട്ടിൽ ഷനീബിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

കുന്നംകുളം ഭാഗത്തുനിന്ന് വടക്കേക്കാട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട എതിർശയിൽ വരികയായിരുന്ന എരമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഫ്രോൺസ് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ പുത്തംപള്ളി സ്വദേശിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

