
രാസലഹരിയുമായി ഡാർക്ക് മർച്ചന്റും വനിത സുഹൃത്തും അറസ്റ്റിൽ

തൃശൂര്‍: കൊടകരയില്‍ മുന്തിയ ഇനം രാസലഹരിയുമായി രണ്ട് പേര് അറസ്റ്റില്‍. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഡാർക്ക് മർച്ചന്റ് ദീപക്, നോര്‍ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 180 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്.

ചില്ലറ വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മുന്തിയ ഇനം രാസ ലഹരിയാണ് ഇവരില്‍ നിന്നും പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. പ്രതികളുള്‍പ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജി തമാക്കിയിട്ടുണ്ട്
മയക്കുമരുന്ന് വിതരണ മേഖലയില്‍ ‘ഡാർക്ക് മർച്ചന്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദീപക് തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനാണ്. ദീപക് മുന്പുംമ ലഹരി മരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയശേഷവും ഇയാള്‍ ലഹരിക്കടത്തും വില്പനയും തുടരുകയായിരുന്നു. നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും ജയിലില്‍ നിന്നും പുറത്തിറങ്ങി ലഹരി വില്പിന തുടര്‍ന്നു വരികയായിരുന്നു.

ബംഗളൂരുവില്‍ നിന്നും അന്തര്‍ സര്വ്വീയസ് നടത്തുന്ന ബസില്‍ വന്നു കൊടകരയില്‍ ഇറങ്ങി മേല്‍പാലത്തിനു കീഴില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്. 10 ലക്ഷം രൂപ ചില്ലറ വിപണിയില്‍ വില വരുന്ന ഈ മയക്കുമരുന്ന് ഒരു ലക്ഷത്തിലേറെ രൂപ നല്‍കിയാണ് ഇവര്‍ വാങ്ങിയത്. ഇവര്‍ക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജ്ജി തമാക്കിയതായി പൊലീസ് അറിയിച്ചു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറന്റെ നിര്ദ്ദേ ശപ്രകാരം റൂറല്‍ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, ചാലകുടി ഡിവൈഎസ്പി സുമേഷ് കെ. എന്നിവരുടെ നേത്യത്വത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇന്സ്പെ്ക്ടര് എന്‍ പ്രദീപിന്റെ നേതൃത്വത്തിലുള്ള സിആര്‍ പ്രദീപ്, പിപി. ജയകൃഷ്ണന്, സതീശന് മടപ്പാട്ടില്‍, ഷൈന്‍ ടി. ആര്, പി. എം മൂസ, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, റെജി എ.യു , ബിനു എം.ജെ, ബിജു സി കെ, ഷിജോ തോമസ്, സോണി പി.എക്സ് ,ഷിന്റോ കെ.ജെ,, നിഷാന്ത് എ.ബി, എന്നിവരടങ്ങിയ റൂറല്‍ ഡാന്‍സാഫ് സ്ക്വാഡും കൊടകര ഇൻസ്പെക്റ്റർ ദാസ് പി കെ, എഎസ്ഐമാരായ ബൈജു എം. എസ്, ജ്യോതി ലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബെന്നി കെ.പി,സിവില്‍ പൊലീസ് ഓഫിസര്‍ ആഷിക് , എന്നിവരും ചേര്ന്നാ ണ് പ്രതികളെ പിടികൂടിയത്