
മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണം : അനിൽ അക്കര

തൃശൂർ :മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ അക്കര പരാതി നൽകി . കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കുമാണ് പരാതി നൽകിയത്. ,ലൈഫ് മിഷൻ തട്ടിപ്പിലെ ഇഡി സമൻസില് തുടര് നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ അടിമുടി ദുരൂഹത തുടരുകയാണ്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അടക്കമുള്ളവർ കേസ് കത്തിനിന്ന 2023ൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം ഉയത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പൻറെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേർത്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നാൽ വിവേകിന്റെ സമൻസിലെ തുടർനടപടികളെല്ലാം പിന്നീട് മരവിച്ചു. വിവേക് ഹാജരായതുമില്ല. അതിലാണ് ദുരൂഹത
മകന് സമൻസ് കിട്ടിയത് മുഖ്യമന്ത്രിയുടെ പാർട്ടി ഫോറങ്ങളിൽ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രതിപക്ഷ നേതാക്കള ഇഡി ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് സിപിഎം എന്നും ഉന്നയിച്ചത്. എന്നിട്ടും മകന് കിട്ടിയ നോട്ടീസ് മുഖ്യമന്ത്രി എന്ത് കൊണ്ട് മറച്ചുവെച്ചു എന്നതിന് ഉത്തരമില്ല.

അനിൽ അക്കരയുടെ പരാതി
കേരള സർക്കാരിൻ്റെ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസ് PMLA 2002 act അനുസരിച്ച് ECIR/KC20/09/2021 ആയി 22.02.2021 കൊച്ചി എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്യുകയും,അന്വേഷണം ആരംഭിച്ച് എറണാകുളം കലൂർ PMLA കോടതിയിൽ ആദ്യ ഘട്ട കുറ്റപത്രം സമർപ്പി ച്ചിട്ടുള്ളതുമാണ്. ഈ കേസിൽ നിലവിൽ 11 പ്രതികളാണ് ഉള്ളത് . ഇതിൽ നാലാം പ്രതിയായ Khaled Mohamed Ali shoukry മുൻ,UAE കോൺസുലേറ്റ് തിരുവനന്തപുരം ഫിനാൻസ് ഹെഡാണ്.
35, Bokhari street nasar city Cairo Egypt എന്ന വിലാസമുള്ള നാലാം പ്രതിയെ ഇന്നേവരെ അറസ്റ്റ് ചെയ്യാത്തത് മൂലം കുറ്റപത്രത്തിൻ്റെ തുടർ നടപടികൾ സ്വീകരിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പുറമേ ഈ കേസിൽ കേസിലെ പ്രതികളുടെ മൊഴി അനുസരിച്ച് പ്രതിസ്ഥാനത്ത് വരേണ്ട വിവേക് കിരൺ ക്ലിഫ് ഹൗസ് തിരുവനന്തപുരം. എന്ന വ്യക്തിക്ക് എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ Anand.pk
PMLA/summon/KC20/2023/769 അനുസരിച്ച് നോട്ടിസ് നൽകിയിട്ടും വിവേക് കിരൺ ഹജരയിട്ടില്ല.2023 ഫെബ്രുവരി 14 ന് വിവേകിനൊപ്പം നോട്ടിസ് നൽകി ഹാജരായ എം.ശിവശങ്കരൻ ഐഎഎസ് ഈ കേസിൽ ഒന്നാം പ്രതിയും ഒരുവർഷം റിമാൻഡിൽ ആകുകയും ചെയ്തു.
മേൽ സൂചിപ്പിച്ച വിഷയങ്ങൾ എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് പൂർത്തിയാക്കാത്ത തിനാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ലൈഫ് മിഷൻ നടത്തിയ ഈ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നഈ തട്ടിപ്പിൽ പങ്കാളികളായ വിവേക് കിരൺ, ഖാലിദ് എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യതതുമൂലം കേസിൻ്റെ വിചാരണ നീണ്ടുപോകുന്നതിനും, കേസ് തന്നെ അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്.
മാത്രമല്ല FCRA ലംഘനത്തിൻ്റെ പേരിൽ ഈ വിഷയത്തിൽ എൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ CBI മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആയതിനാൽ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ PLMA അനുസരിച്ച് കൊച്ചി എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് എടുത്തിട്ടുള്ള ഈ കേസിൽ മേൽ സൂചിപ്പിച്ച പ്രതികളെ കണ്ടെത്തി നിയമപരമായ രീതിയിൽ ഇവർക്ക് ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.