
മാഗി ആൽബർട്ട് നിര്യാതയായി.

ഗുരുവായൂർ : നഗരസഭ 36-ാം വാർഡ് കോൺഗ്രസ് കൗൺസിലർ മാഗി ആൽബർട്ട് നിര്യാതയായി. 72 വയസ്സായിരുന്നു. കോട്ടപ്പടി അമ്മാ പറമ്പിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യയാണ് മാഗി. 2010ലെ തെരഞ്ഞെടുപ്പിലാണ് മാഗി ആൽബർട്ട് വാർഡ് 36ൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത്.

പിന്നീട് 2015ൽ വാർഡ് 32ൽ നിന്നും 2020ൽ വാർഡ് 36 ൽ നിന്നും തുടർച്ചയായി വിജയിച്ചു. ഒടുവിൽ നിലവിലെ കൗൺസിലിന്റെ കാലാവധി പൂർത്തിയാക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ അവർ യാത്രയായത്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
ഗുരുവായൂർ എൽ എഫ് കോളേജിൽ ക്ലർക്കായി വിരമിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്തെത്തിയത്. നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഫ്രീഡ, റെഡി എന്നിവരാണ് മക്കൾ.ആംസൻ, നീനു എന്നിവർ മരുമക്കളാണ്. സംസ്കാരം വൈകിട്ട് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിൽ

