Header 1 vadesheri (working)

മനുഷ്യരെ ചേർത്തുനിർത്തുന്ന സഹിഷ്ണുതയാണ് ഇസ്ലാം: സ്വാദിഖ് സഖാഫി പെരിന്താറ്റിരി

Above Post Pazhidam (working)

ചാവക്കാട്: മതം മനുഷ്യരെ തമ്മിൽ വൈകാരികമായി അകറ്റി നിർത്തുകയോ, വേർതിരിവുകൾ സൃഷ്ടിക്കുകയോ, വർഗീയ ധ്രുവീകരണത്തിന് കാരണമാവുകയോ ചെയ്യുന്ന ഒന്നല്ല.മറിച്ച് അത് മനുഷ്യരെ പരസ്പരം ചേർത്തുനിർത്തുകയും, ആവശ്യങ്ങൾ നിറവേറ്റുകയും, എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ മാനവികതയുടെ സന്ദേശം നൽകുകയും ചെയ്യുന്ന ദർശനമാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു.
എസ് വൈ എസ് ചാവക്കാട് സോൺ സംഘടിപ്പിച്ച ‘സ്നേഹ ലോകം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

First Paragraph Rugmini Regency (working)

സോൺ പ്രസിഡന്റ്‌ ബഷീർ സുഹരി അദ്ധ്യക്ഷത വഹിച്ചു. സ്വഗത സംഘ ചെയർമാൻ ആർവി എം ബഷീർ മൗലവി പതാക ഉയർത്തി
വാഹിദ് നിസാമി, അബ്ദുൽ മജീദ് അരിയല്ലൂർ  സിറാജ്ജുദ്ധീൻ സഖാഫി കൈപ്പമംഗലം, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം
സി കെ എം ഫാറൂഖ് ജാഫർ ചേലക്കര, പ്രസാദ് കാക്കശ്ശേരി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

പി എസ് കെ മൊയ്‌ദു ബാഖവി സയ്യിദ് കമറുദ്ധീൻ തങ്ങൾ സയ്യിദ് കോയ തങ്ങൾ വട്ടേക്കാട് സയ്യിദ് ഹുസൈൻ തങ്ങൾ സയ്യിദ് താസീൻ തങ്ങൾ ഇസ്ഹാഖ് ഫൈസി ബഷീർ അശ്‌റഫി ഹുസൈൻ ഹാജി പെരിങ്ങാട് നിസാർ മെച്ചേരി യുസുഫ് പൂവത്തൂർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)