
പ്രൊ : കെ. വി രാമകൃഷ്ണന് ശ്രീ കൃഷ്ണയുടെ ആദരം.

ഗുരുവായൂർ : കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച പ്രൊഫ. കെ വി രാമകൃഷ്ണൻ മാഷെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. രണ്ട് പതിറ്റാണ്ടോളം മാഷ് അധ്യാപകനായിരുന്ന ശ്രീകൃഷ്ണയിൽ നടന്ന സമാദരണസദസ്സ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു.

പ്രശസ്തി പത്ര സമർപ്പണവും ഡോ. വി കെ വിജയൻ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി എസ് വിജോയ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പ്രൊഫ കെ വി രാമകൃഷ്ണനെ പൊന്നാട അണിയിച്ചു. സ്റ്റാഫ് ക്ലബിൻ്റെ മൊമെൻ്റോയും മാഷിന് കൈമാറി. IQAC കോർഡിനേറ്റർ ഡോ. ശ്രീജ ടി ഡി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഡോ. കെ എം മനു സ്വാഗതവും സുധീഷ് കുമാർ നന്ദിയും പറഞ്ഞു. കോളേജിൻ്റെ സ്നേഹാദരവുകൾക്ക് പ്രൊഫ. കെ വി രാമകൃഷ്ണൻ നന്ദി പറഞ്ഞു. തൻ്റെ ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും ഹൃദയത്തോടു ചേർന്നു നിൽക്കുന്നതുമായ തൊഴിലിടമാണ് ശ്രീകൃഷ്ണയെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പിന്നീട് മാതൃഭൂമി വാരികയുടെ പത്രാധിപത്യത്തിലേക്ക് പോയെങ്കിലും ശ്രീ കൃഷ്ണ തനിക്കൊരു വികാരമാണെന്നും പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

