
പി.എൻ. പണിക്കർ ഫൗണ്ടേഷൻ സൗജന്യ സാനിറ്ററി നാപ്കിൻ വിതരണം

തൃശ്ശൂർ : വികസന കേരളത്തിൻ്റെ
വിജ്ഞാന യുഗ പ്രവേശത്തിന്
ആവേഗം നല്കിയത് പി.എൻ. പണിക്കരുടെ പ്രവർത്തനങ്ങൾ എന്ന്
വി.എസ്.സുനിൽ കുമാർ അഭി പ്രായപ്പെട്ടു ആരോഗ്യ സാക്ഷരത പ്രവർത്തനത്തിൻ്റെ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കായി ജില്ലകൾ തോറും സൗജന്യമായി വിതരണം ചെയ്യുന്ന ഒരു ലക്ഷം സാനിറ്ററി നാപ്കിൻ്റെ ഉദ്ഘാടനം ചെന്ത്രാപ്പിന്നി എഛ്. എസ്.എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.വി.എസ്.സുനിൽ കുമാർ.

പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ:എൻ. ബാലഗോപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ, ഗ്രന്ഥശാലാ പ്രവർത്തകനും അദ്ധ്യാപക ശ്രേഷ്ഠനുമായ മുൻ എം.എൽ.എ.
പ്രഫെസ്സർ കെ.യു. അരുണൻ മുഖ്യാതിഥിയായി.പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി. ബാബുരാജ് സ്വാഗതമാശംസിച്ചു.
ഡി.ഡി.ഇ.
പി.എം. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ്, എ.ഇ.ഒ. അമ്പിളി, പണിക്കർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ, ജോയ്ൻ്റ് സെക്രട്ടറി പി.വി. രാജു, പ്രിൻസിപ്പാൾ ശ്രീജിഷ് പി.കെ,
എഛ് എം. കിരൺ കെ. എസ്, പി.ടി.എ. പ്രസി: പ്രദീപ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫൗണ്ടേഷൻ കോഡിനേറ്റർ എം.എ. സാദിഖ് നന്ദി പറഞ്ഞു.
