Post Header (woking) vadesheri

പള്ളികളിൽ ഓശാന ഞായർ ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ക്രിസ്തീയ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു. ഓശാന ഞായർ എന്നത് ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്. ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു.ഇടവകയിലെ വിവിധ ഭക്തസംഘടനകൾ,കുട്ടി കൂട്ടായ്മ തുടങ്ങിയവർ ചേർന്ന് യഹൂദ വസ്ത്രം ധരിച്ചുകൊണ്ട് ഓശാന ഞായർ അനുസ്മരണ പുതുക്കി.

Arya bhavan inner

പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ തളിയകുളക്കരയിൽ നടന്ന നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് . ഡോ. ഡേവിസ് കണ്ണമ്പുഴമുഖ്യ കർമികത്വം വഹിച്ചു.അസി.വികാരി ഫാ. നിതിൻ താഴത്ത്‌, ഫാ. മാത്യു തുണ്ടത്തിൽ എന്നിവർ സഹ കർമികരായി.വിശ്വാസികൾ കുരുത്തോലകൾ കൈയ്യിൽ പിടിച്ച്, ഓശാന ഗീതങ്ങൾ പാടി, യേശുവിന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ചു.
ഓശാന ഞായറോടെ, ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു.ട്രസ്റ്റിമാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവിയർ വാകയിൽ, സെക്രട്ടറി പിയൂസ് ചിറ്റിലപിള്ളി ആന്റണി എം.ജെ,ഷാജു സിജെ,ലിറ്റി ജേക്കബ് എന്നിവർ ചേർന്ന് നേതൃത്വം നൽകി.

Second Paragraph  Sarovaram(working)

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ ഓശാന തിരുനാൾ ആചരിച്ചു. ഒലിവിൻ ശാഖകളും സൈത്തിൻ കൊമ്പുകളും ഏന്തി കൊണ്ട് കർത്താവിനെ ഓശാന പാടിയതിനെ അനുസ്മരിച്ചുകൊണ്ട് കുരുത്തോലകൾ വീശി കൊണ്ടും ഓശാന ഗീതങ്ങൾ ആലപിച്ചുകൊണ്ടും വിശ്വാസികൾ പ്രദക്ഷിണമായി ബഥനി മഠത്തിൽ നിന്നും അങ്ങാടിയിലൂടെ നീങ്ങി പള്ളിയിൽ എത്തിച്ചേർന്നു.

Third paragraph Saravan bhavan

തുടർന്ന് ദൈവാലയത്തിന്റെ പ്രധാന വാതിൽ (ആനവാതിൽ) മുട്ടിക്കൊണ്ട് അകത്തേക്ക് പ്രവേശിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ കാർമീകൻആകുകയും വചന സന്ദേശം നൽകുകയും ചെയ്തു. .പെൺകുട്ടികൾ അവതരിപ്പിച്ച നൃത്തരൂപം ഓശാന പ്രദിക്ഷണത്തിന് മാറ്റു കൂട്ടി. പരിപാടികൾക്ക്അസിസ്റ്റൻറ് വികാരി. ഫാ .വിബി പൊറുത്തുകാരൻ, കൈകാരന്മാരായ അലക്സ് ചീരൻ, സോണി തോമസ്, ജോസി ചുങ്കത്ത്, മനീഷ് സുരേഷ്, പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)