
പരാജയ ഭീതി, കോട്ടപ്പുറത്ത് യു ഡി എഫ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു.

ചാവക്കാട് കോട്ടപ്പുറത്ത് യുഡിഎഫ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നു.
ചാവക്കാട് : ചാവക്കാട് കോട്ടപ്പുറത്ത് യുഡിഎഫ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു .

ചാവക്കാട് മണ്ഡലം 168 ആം നമ്പർ ബൂത്തിൽ ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈല നാസർ താമസിക്കുന്ന വാർഡിൽ , ഷൈലയുടെ നേതൃത്വത്തിൽ പോസ്റ്റർ ഒട്ടിച്ചതും , ഫ്ലക്സുകൾ സ്ഥാപിച്ചതുമായതാണ് രാത്രി കാലങ്ങളിൽ വ്യാപകമായി നശിപ്പിച്ചിട്ടുള്ളത് .

ചാവക്കാട് മണ്ഡലം വെസ്റ്റ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ തേർളി അശോകൻ തൃശ്ശൂർ ജില്ലാ പോലീസ് കമ്മീഷണർക്കും , ചാവക്കാട് പോലീസ് എസ് എച്ച് ഒ ക്കും നടപടി സ്വീകരിക്കാൻ പരാതി കൊടുത്തു .

