Header 1 vadesheri (working)

പണം വാങ്ങിയിട്ടും സോളാർ സ്ഥാപിച്ചില്ല, 90,000 രൂപയും പലിശയും നൽകണം.

Above Post Pazhidam (working)

തൃശൂർ : സോളാർ സിസ്റ്റം സ്ഥാപിച്ചു നല്കാമെന്നേറ്റ് പണം ഈടാക്കി, കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് തുടിയൻ വീട്ടിൽ ജോയ് ആൻറണി ഫയൽ ചെയ്ത ഹർജിയിലാണ് കൊരട്ടി ചിറങ്ങരയിലുള്ള സൗര നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്. ജോയ് ആൻ്റണി സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് സംബന്ധമായി എതിർകക്ഷിക്ക് 80,000 രൂപ നല്കിയിരുന്നു.15 ദിവസത്തിനുള്ളിൽ പണികൾ തീർക്കാമെന്നാണ് അറിയിച്ചിരുന്നതു്. 1,60,000 രൂപയാണ് മൊത്തം നിശ്ചയിച്ചിരുന്നത്. ബാക്കി 80,000 രൂപ പണി കഴിയുന്ന മുറക്ക് നൽകാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്നും ഹർജിക്കാരൻ്റെ നഷ്ടം പരിഹരിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു,, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ 80,000 രൂപ നൽകുവാനും നഷ്ടപരിഹാരമായി 5,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

First Paragraph Rugmini Regency (working)