Post Header (woking) vadesheri

നഗരസഭ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി.

Above Post Pazhidam (working)

ചാവക്കാട്  : നഗരസഭ ചെയർമാനും, നഗരസഭയിലെ മുഴുവൻ കൗൺസിലർമാർക്കും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.ചാവക്കാട് വ്യാപാര ഭവനിൽ നടന്ന പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി  ജില്ലാ പ്രസിഡണ്ട് കെ വി.അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു.  സി.എം.എ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

ചാവക്കാട് നഗരസഭാ ചെയർമാൻ എ.എച്ച് അക്ബർ,വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,പ്രതിപക്ഷ നേതാവ് സി.എ.ഗോപ പ്രതാപൻ എന്നിവർ മറുപടി പ്രസംഗം നടത്തി. ട്രഷറർ കെ.കെ സേതുമാധവൻ, വൈസ് പ്രസിഡണ്ട് സി.ടി തമ്പി എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡണ്ട് കെ. എൻ സുധീർ സ്വാഗതം പറഞ്ഞു. സി.എം.എ.സെക്രട്ടറി പി എം അബ്ദുൽ ജാഫർ നന്ദി പറഞ്ഞു.

യോഗത്തിൽ വെച്ച് ജില്ലാ കമ്മിറ്റിയുടെ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയിൽ ചേർന്ന് മരണപ്പെട്ട കുടുംബാംഗങ്ങൾക്ക് 23 ലക്ഷം രൂപ യുടെ ധന സഹായം കൈമാറി.സെക്രട്ടറിമാരായ പി എസ് അക്ബർ, എ എസ് രാജൻ, യൂത്ത് വിങ് പ്രസിഡണ്ട് ഷഹീർ ,

Second Paragraph  Rugmini (working)

യൂത്ത് വിംഗ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ജെഫിൻ ജോണി, വനിതാ വിംഗ് പ്രസിഡണ്ട് ഫാദിയ ഷഹീർ, വനിത വിംഗ് ഗുരുവായൂർ മണ്ഡലം ചെയർപേഴ്സൺ കെ കെ രാജശ്രീ എന്നിവർ സംസാരിച്ചു.