Post Header (woking) vadesheri

തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർ മാനെതിരെ പീഡന പരാതി , ഇടതു സ്ഥാനാർത്ഥികൾ ആശങ്കയിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർ മാൻ പി ടി കുഞ്ഞു മുഹമ്മദിനെതിരെ ലൈംഗീക അതിക്രമ കേസ് എടുത്തതോടെ ഇടതു സ്ഥാനാർത്ഥികൾ ആശങ്കയിലായി . മുൻ കോൺഗ്രസ് എം എൽ എ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പീഡന കേസ് പറഞ്ഞാണ് ഇവർ വോട്ട് തേടിയിരുന്നത് .അതിന്റെ മുനയൊടിക്കുക മാത്രമല്ല തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന തങ്ങളുടെ മുൻ എം എൽ എ ക്കെതിരെ സമാന കേസ് വന്നതാണ് സ്ഥാനാർഥികളെ വിഷമ വൃത്തത്തിലാക്കിയത് .

Ambiswami restaurant

ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ നാവ് വാടകക്ക് എടുത്താണ് തങ്ങൾക്കെതിരെ ഇടതു മുന്നണി പ്രചാരണം നടത്തിയിരുന്നത് എന്ന് യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഇത് വരെയുള്ള ആക്ഷേപം . ഈ നാവിനുടമ ആർക്കെതിരെ എന്ത് പറഞ്ഞാലും ആരും പ്രതികരിക്കില്ല പാരമ്പര്യമായി ഉള്ള അസുഖത്തിന് കടലാസ്സ് കയ്യിൽ ഉള്ളതിനാൽ ആണത്രേ ആരും പ്രതികരിക്കാത്തത്.. ഇയാളെ തിരഞ്ഞടുപ്പിലെ മുഖ്യപ്രാസംഗികനായി കൊണ്ട് നടക്കുന്നതിൽ പല ഘട കക്ഷി നേതാക്കളും നീരസം പ്രകടിപ്പിക്കുന്നുമു ണ്ട് .

Second Paragraph  Rugmini (working)

. തങ്ങൾക്ക് എതിരെ കുപ്രചരണം നടത്താൻ നേതൃത്വം കൊടുത്തിരുന്ന നേതാവ് പെണ്ണ് കേസിൽ കുടുങ്ങിയത് ആകും ഇനി യു ഡി എഫിന്റെ മുഖ്യ പ്രചാരണം .ശബരിമല സ്വർണ കൊള്ള മറക്കാൻ ആണ് മാങ്കൂ ട്ട ത്തിനെതിരെയുള്ള പ്രചാരണവുമായി ഇടത് മുന്നണി മുന്നേറിയിരുന്നത് , ഇനി അത് ഏശില്ല എന്നാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ കണക്ക് കൂട്ടൽ .

Third paragraph