Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ പൂർത്തിയായി ,ലക്ഷങ്ങളുടെ നഷ്ടം

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുണ്യാഹവും ശുദ്ധികര്‍മ്മങ്ങളും നടന്നു. ഇതിനാൽ ഭക്തർക്ക് നാലമ്പലത്തിനകത്തെ ദർശനം അനുവദിച്ചില്ല 19 പൂജകളും നിവേദ്യങ്ങളും 19 ശീവേലികളും ആവര്‍ത്തിച്ചു. ജാസ്മിൻ ജാഫർ എന്ന ഇതര മതസ്ഥ തീർത്ഥ കുളത്തിൽ ഇറങ്ങി റീൽസ് ചിത്രീകരിച്ചതോടെയാണ് ശുദ്ധി കർമ്മങ്ങൾ നടത്തിയത്

First Paragraph Rugmini Regency (working)

ആചാര ലംഘനം ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമുള്ള ആറു ദിവസത്തെ ശുദ്ധികര്‍മ്മങ്ങളാണ് നടന്നത്. രാവിലെ ഉഷ:പൂജയും ബലി തൂവലും മേല്‍ശാന്തി കവപ്ര മാറാത്ത് അച്യുതന്‍ നമ്പൂതിരി നിര്‍വഹിച്ചു. ആവര്‍ത്തന ചടങ്ങുകളും, ശീവേലിയും ഉണ്ടായി. 54 തവണയാണ് ആന പുറത്തു പ്രദിക്ഷണം നടന്നത് പുലര്‍ച്ചെ തുടങ്ങിയ ചടങ്ങുകള്‍ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. പുലര്‍ച്ചെ അഞ്ചുമുതല്‍ ഉച്ച വരെ ഭക്തരെ നാലമ്പലത്തിലേയ്ക്ക് പ്രവേശിപ്പിച്ചില്ല. ഓരോ ശീവേലിയും കഴിയുമ്പോള്‍ ഭക്തര്‍ക്ക് കൊടിമരത്തിനു മുന്നില്‍ തൊഴാനുള്ള സൗകര്യമൊരുക്കി.ചോറൂണ്‍, തുലാഭാരം, കല്യാണം എന്നിവ നടന്നു.

Second Paragraph  Amabdi Hadicrafts (working)

അഹിന്ദു ക്ഷേത്രക്കുളത്തിലിറങ്ങിയതിന് പരിഹാരമായാണ് തന്ത്രിയുടെ നിര്‍ദേശ പ്രകാരം പൂജകള്‍ ആവര്‍ത്തിച്ചത്. ഒരു ലക്ഷത്തിൽ അധികം രൂപയാണ് ദേവസ്വത്തിന് അധിക ചിലവ് കൂടാതെ . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തുന്ന വകയിൽ ലഭിക്കേണ്ട ലക്ഷങ്ങളും നഷ്ടമായി . ഇതി നു പുറമെ ആയിരകണക്കിന് ഭക്തർക്ക് നഷ്ടപെട്ടത് ദർശന സൗഭാഗ്യവും .ദേവസ്വത്തിന് വന്ന അധിക ചിലവ് ജാസ്മിൻ ജാഫറിന്റെ കയ്യിൽ ഈടാക്കുമെന്നാണ് ദേവസ്വം അധികൃതരിൽ നിന്നും ലഭിക്കുന്ന സൂചന . അതെ സമയം ഈ നഷ്ടം ബന്ധപ്പെട്ട സെക്യൂരി ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും ഈടാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്