
ദില്ലിയെ നടുക്കി വൻസ്ഫോടനം ,10 മരണം, 16 പേർക്ക് പരിക്കേറ്റു

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 10 പേര് മരിച്ചു 16 പേർക്ക് പരിക്കേറ്റു .. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.മരണ സംഖ്യ ഉയരുമെന്ന് ഭയക്കുന്നു .പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ദില്ലി നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്. . . സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു.
പതുക്കെ വന്ന കാർ നിർത്തിയ ഉടൻ അത് ഉഗ്ര ശബ്ദത്തിൽ പൊട്ടി തെറിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇതിൽ നിന്നും തീ പടർന്ന് ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും ഉൾപ്പെടെയുള്ള വാഹനങ്ങളും കത്തി നശിച്ചു. എട്ട് കാറുകളും കത്തിയിട്ടുണ്ട്. സ്ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.

പ്രദേശത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 300 കിലോ ആർ ഡി എക്സും എ കെ47 തോക്കുകൾ അടക്കം ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.
