
ജൂനിയർ ആർട്ടിസ്റ്റുകളുടെ പരിരക്ഷക്ക് നിയമം കൊണ്ട് വരണം.

കൊല്ലം: സിനിമ – സീരിയൽ മേഖലയിൽ അഭിനയിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഫിലിം ആക്ടേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റായി കുരീപ്പുഴ ഷാനവാസിനേയും ജനറൽ സെക്രട്ടറിയായി ബ്രഹ്മ യുഗം മാത്യൂസിനെയും തെരഞ്ഞെടുത്തു.ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ജൂനിയർ ആർട്ടിസ്റ്റുകളുടെ പരിരക്ഷയ്ക്ക് നീയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. അവശത അനുഭവിക്കുന്ന കലാകാരന്മാർക്കും പിന്നണി ഗായകർക്കും പെൻഷൻ അനുവദിക്കണമെന്നും ഫെഡറേഷൻ സർക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡൻ്റ് കുരീപ്പുഴ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മ യുഗം മാത്യൂസ്, ഡേവിഡ് അടിമാലി, അശോകൻ തിരുവല്ലം, രുഗ്മിണി ആലപ്പുഴ, അയത്തിൽ നഹാസ് ,കൊട്ടിയം ഷാജി, ബിനു തങ്കശ്ശേരി, കരമന ജോസ്, റഹിം പത്തനംതിട്ട, രാജീവൻ തൊടുപുഴ, ഷാജഹാൻ വർക്കല,അനീഷ് കുമാർ കുണ്ടറ എന്നിവർ വിവിധ മേഖലാ ഭാരവാഹികളായും തെരഞ്ഞെടുത്തു.
