Header 1 vadesheri (working)

ചെമ്പൈ  സുവർണ്ണ ജൂബിലി: സെമിനാർ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷ ഭാഗമായി പാലക്കാട് ചെമ്പൈ സ്മാരക ഗവ.സംഗീത കോളേജിൽ സെമിനാർ നടത്തി.സംഗീതത്തിൻ്റെ മാനവികത ലോകത്തെ ബോധ്യപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് സെമിനാറിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഭിപ്രായപ്പെട്ടു.. ജാതി- മതാന്ധത കൊടികുത്തി വാണിരുന്ന കാലത്ത് സംഗീതം മാനവികത തന്നെയെന്ന് സ്വന്തം
ജീവിതം കൊണ്ട് അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തി –
ചെയർമാൻ പറഞ്ഞു.

First Paragraph Rugmini Regency (working)


.ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. തൊടുപുഴ മനോജ് കുമാർ  സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അധ്യക്ഷനായി.
ആർട് ജേണലിസം എന്ന വിഷയത്തിൽ ഡോ.ജോർജ് എസ് പോൾ പ്രബന്ധം അവതരിപ്പിച്ചു. ഡോ.പ്രശാന്ത് കൃഷ്ണ (പ്രിൻസിപ്പാൾ, ചിറയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ) മോഡറേറ്ററായി .

ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം .ആനയടി പ്രസാദ് സ്വാഗതം പറഞ്ഞു.  സംഗീത വിദ്യാർത്ഥികളും ആസ്വാദകരും ഉൾപ്പെടെ 90 ലേറെ പേർ സെമിനാറിൽ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്തവർക്ക്ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സർട്ടിഫിക്കറ്റുകൾ
നൽകി. ചെമ്പൈ സ്മാരകസംഗീത കോളേജിലെ വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

Second Paragraph  Amabdi Hadicrafts (working)