Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം

Above Post Pazhidam (working)

ഗുരുവായൂർ : രാജ്യത്തിൻ്റെ ഏഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. കനത്ത മഴയ്ക്കിടയിലും രാവിലെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേശീയ പതാക ഉയർത്തി.തുടർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി.

First Paragraph Rugmini Regency (working)

ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ,
ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണിയാണ് വിമുക്ത ഭടൻമാരുടെ പരേഡിനെ നയിച്ചത്. ദേവസ്വത്തിലെ വിവിധ സ്ഥാപനങ്ങളിലും സ്വാതന്ത്യദിനാഘോഷ ഭാഗമായി ദേശീയപതാക ഉയർത്തി.