Header 1 vadesheri (working)

കർണാടക വനിതാ ക്ഷേമ മന്ത്രി ഗുരുവായൂരിൽ

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ, കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ആർ ഹെബ്ബാൽക്കർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. നിയമസഭയിലെ സഹപ്രവർത്തക നയന ജവാർഎംഎൽഎയ്ക്കൊപ്പമാണ് മന്ത്രിയെത്തിയത്. രാവിലെ പത്തരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ ,ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടിയ മന്ത്രിക്ക് ശ്രീഗുരുവായൂരപ്പൻ്റെ കളഭവും പഴം പഞ്ചസാരയടങ്ങുന്ന പ്രസാദങ്ങൾ നൽകി. താമര പൂവു കൊണ്ട് തുലാഭാരം നടത്തിയ മന്ത്രിയും സഹപ്രവർത്തകരും പശുവിനെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു