
കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ഗുരുവായൂർ :ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് മികച്ച താമസ സൗകര്യം നൽകുന്ന ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി. ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മുറികൾ നേരിട്ട് നൽകി തുടങ്ങി.

ഇന്ന് രാവിലെ ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം .മനോജ് ബി നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികൾ ഭക്തർക്ക് നൽകാൻ തുടങ്ങിയത്.
റൂം അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യം റൂം അനുവദിച്ച് ദേവസ്വം ചെയർമാൻ തന്നെ താക്കോൽ കൈമാറിയാണ് പ്രവർത്തനം ആരംഭിച്ചത്.
ഇനി മുതൽ ഭക്തർ നേരിട്ടെത്തിയാൽ മുറികൾ ലഭ്യമാകും. വൈകാതെ ഓൺലൈൻ ബുക്കിങ് ആരംഭിക്കുവാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
മുറികളുടെ നിരക്ക് ചുവടെ

2 കിടക്ക (എ.സി.) – 1575

2 കിടക്ക (നോൺ. എ.സി.) – 1050
3 കിടക്ക (നോൺ എ.സി.) – 1365
4 കിടക്ക (നോൺ എ.സി.) – 1575
6 കിടക്ക (നോൺ എ.സി.) – 2100
ജി.എസ്.ടി ഉൾപ്പെടെയുള്ള നിരക്കാണിത്
