
കെ എസ് ആർ ടി സി യെ രക്ഷിക്കൽ ഗുരുവായൂരപ്പന്റെ ഉത്തരവാദിത്വമോ?

ഗുരുവായൂർ : കെ എസ ആർ ടി സി യെ രക്ഷിക്കാൻ ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന ഭക്തരെ കഷ്ടപ്പെടുത്തുന്നതായി ആക്ഷേപം .കെ എസ ആർ ടി സി നടപ്പാക്കുന്ന പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി എത്തുന്നവർക്ക് ദേവസ്വം സ്‌പെഷൽ ദർശനം അനുവദിക്കുന്നുണ്ട്. രാവിലെ നാലും അഞ്ചും മണിക്കൂർ വരി നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്, അതെ സമയം കെ എസ ആർ ടി സി ബസിൽ വരുന്നവർക്ക് അപ്പോൾ തന്നെ കയറി ദർശനം നടത്താൻ കഴിയുന്നു . നിലവിൽ വരി നിൽക്കാതെ ദർശനം നടത്തണ മെങ്കിൽ ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കണം .


കെ എസ് ആർ ടി സി ബസിൽ എത്തുന്നവർക്ക് ഒരു ചിലവും ഇല്ലാതെ സുഖ ദർശനം സാധ്യമാകുന്നു . മണിക്കൂറു കണക്കിന് വരി നിൽക്കുന്ന ഭക്തരുടെ മുന്നിൽ കൂടിയാണ് ഇവർ ദർശനം നടത്തി പോകുന്നത് . കാവൽക്കാരുമായി വരി നിൽക്കുന്നവർ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും പതിവാണ് . കെ എസ് ആർ ടി സി യെ രക്ഷിക്കൽ ഗുരുവായൂരപ്പന്റെ ഉത്തരവാദിത്വമാണോ എന്നാണ് ഭക്തർ ചോദിക്കുന്നത് ഇപ്പോൾ ദിവസവും നാലും അഞ്ചും ബസ് ആണ് എത്തുന്നത് . ഭാവിയിൽ ഇത് വർധിക്കും . കെ എസ ആർ ടി സി ബസിൽ വരുന്നവർക്ക് പെട്ടെന്ന് ദർശനം ലഭിക്കുമെന്ന വിവരം വ്യാപകമായി ജനങ്ങൾ അറിഞ്ഞാൽ എല്ലാവരും ആ വഴിക്കാവും വരിക . അപ്പോൾ മറ്റു സംവിധനങ്ങളിൽ വരുന്നവർക്ക് രാവിലെ വരിയിൽ നിന്നാൽ .രാത്രിയോടെ മാത്രമെ ദർശനം ലഭിക്കുകയുള്ളു


ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുടെ അടുപ്പക്കാരനായ ഒരു വ്യവസായി ഭരണ സമിതി അംഗമായി വന്നതിന് ശേഷമാണ് ക്ഷേത്രത്തിൽ ഇത്തരം വാണിജ്യ വൽക്കരണ ത്തിന് തുടക്കം കുറിച്ചതത്രെ . ക്ഷേത്രത്തിലെ പ്രസാദ ഊട്ട് പുറം കരാർ കൊടുക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട് . ക്ഷേത്രത്തിനകത്തെ പൂജയും പുറം .കരാർ കൊടുക്കുമോ എന്നാണ് ഭക്തർ ഭയക്കുന്നത്
ഗുരുവായൂർ ക്ഷേത്രത്തിന്റെ ചൈതന്യത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ആളുകൾ ഭരണ നേതൃത്വത്തിൽ എത്തുമ്പോൾ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് വലിയ വില നൽകേണ്ടി വരുന്നത് ഭക്തരാണ് .. . ഉല്സവ സമയത്ത് സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിയ ഭഗവാനെ ദർശിക്കാൻ വന്ന ഭക്തർക്ക് ആട യാഭരണ വിഭൂഷിതരായി സപ്രമഞ്ചത്തിൽ ഭഗവാന് മുന്നിൽ ഉപവിഷ്ടരായ ഭരണ നേതൃത്വത്തെ യും ദർശിക്കാൻ ഭാഗ്യം ലഭിച്ചു . ഭഗവാൻ പുറത്തേക്ക് എഴുന്നള്ളുമ്പോൾ ആനക്ക് മുന്നിൽ നിന്ന പന്തക്കാരനെയും തങ്ങളുടെ സൗകര്യത്തിന് വേണ്ടി ഭരണ സമിതിയിലെ ചിലർ നീക്കി നിർത്തി എന്ന ആക്ഷേപം ഉണ്ട് .വീഡിയോയിൽ തങ്ങളുടെ മുഖം ശരിക്ക് പതിഞ്ഞില്ലെങ്കിലോ എന്ന ഭയമായിരുന്നവത്രെ അതിനു കാരണം
