
കുറിക്കമ്പനിക്കും എം ഡിക്കും എതിരെ വിധി

തൃശൂർ : കുറികൾ തുടങ്ങി പിന്നീട് നിർത്തി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്കൽ വീട്ടിൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് കൂർക്കഞ്ചേരിയിലുള്ള പൊൻപണം ചിട്ട് സ് ( തൃശൂർ) പ്രൈവറ്റ് ലിമിറ്റഡിനെതിരെയും മാനേജിങ്ങ് ഡയറക്ടറായ പ്രസാദ്.കെ.വി.ക്കെതിരെയും ഇപ്രകാരം വിധിയായതു്.


ലിഡോ രണ്ട് കുറികളിലായി 30000 രൂപ വീതം അടച്ചിരുന്നു.തുടർന്ന് കമ്പനി കുറി നടത്തുകയുണ്ടായില്ല. സംഖ്യ തിരിച്ച് നൽകിയതുമില്ല തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും ഹർജിക്കാരന് മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ മാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃ കോടതി ഇരു കുറികളിലുമായി 60,000 രൂപയും 2021 ഫെബ്രുവരി 10 മുതൽ 8% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി
