
കുത്തു കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഒരുമനയൂര്‍ കുറുപ്പത്ത് പളളിക്കു സമീപം കഴിഞ്ഞ ദിവസം യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു അസ്‌ലഹള്ളി കെഎസ്‌സിബി ക്വാര്‍ട്ടേഴ്‌സില്‍ സുഹൈല്‍ പാഷ(36), കടപ്പുറം തൊട്ടാപ്പ് കണ്ണോത്ത് കെ.കെ.റംഷീദ്(26) എന്നിവരെയാണ് ഗുരുവായൂര്‍ എസിപി പ്രേമാനന്ദകൃഷ്ണന്‍, ചാവക്കാട് എസ്എച്ച്ഒ വി.വി. വിമല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

യുവാവിനെ കുത്തിയ കേസിലെ ഒന്നാം പ്രതി മണത്തല താഴത്തുവീട്ടില്‍ അര്‍ഷാദി(26)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റ് നാല് പ്രതികള്‍ ഒളിവിലാണ്. ഒരുമനയൂര്‍ തങ്ങള്‍പടി ഫവല്‍മോ(26)നെയാണ് സംഘം കുത്തി പരിക്കേല്‍പ്പിച്ചത്.
എസ്‌ഐമാരായ ശരത് സോമന്‍, എസ്.വിഷ്ണു, എഎസ്‌ഐമാരായ അന്‍വര്‍ സാദത്ത്, ഷിഹാബ്, സീനിയര്‍ സിപിഒമാരായ വി.അനീഷ്, മുജീബ് റഹ്‌മാന്‍, അരുണ്‍, സുബീഷ്, സിപിഒമാരായ ശിവപ്രസാദ്, രജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായി. പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പ്രതികളെ സഹായിച്ചവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
