Post Header (woking) vadesheri

കാലടി സർവകലാശാല, എസ്‌ എഫ് ഐ ക്കാർ അദ്ധ്യാപക റാങ്ക് പട്ടികയിൽ

Above Post Pazhidam (working)

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ എസ്.എഫ്.ഐ വിദ്യാർത്ഥികൾക്ക് പി.എസ്.സി വഴി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകനിയമനങ്ങൾ ലഭിച്ചതായുള്ല പരാതി ആഭ്യന്തരമന്ത്രി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

Srepathi

ചോദ്യപേപ്പർ തയ്യാറാക്കിയത് സംസ്‌കൃത സർവകലാശാലയിലെ അദ്ധ്യാപകരാണെന്നും പിന്നിൽ ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാനേതാവായിരുന്ന പി.എസ്.സി അംഗമാണെന്നുമുള്ല സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറിന്റെ പരാതിയാണ്, പി.എസ്.സി നിയമനതട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്.

Second Paragraph  Bridalls (working)

2024-25വർഷത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകനിയമനങ്ങളിൽ ഏറെയും ഈ സർവകലാശാലയിൽ പിഎച്ച്.ഡി.നേടിയവരാണ്. പി.എസ്.സി പരീക്ഷകളിലെ ചോദ്യകർത്താക്കളിൽ ഭൂരിപക്ഷവും സർവകലാശാലയിലെ ഇടതുപക്ഷ അദ്ധ്യാപക സംഘടനയിലെ അംഗങ്ങളാണെന്നും പറയുന്നു.

സർവകലാശാലയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ കൂടുതലും പ്ലസ് ടു, ബിരുദ പരീക്ഷകളിൽ കുറഞ്ഞ മാർക്കുളളവരാണ്. ബി.എ പാസാകാതെ എം.എയ്ക്ക് പ്രവേശനം നേടി സംസ്കൃത സർവകലാശാലയിലെത്തുന്ന പലരും ഉയർന്ന മാർക്കോടെ ബിരുദാനന്തരബിരുദങ്ങളും പിഎച്ച്.ഡി.യും നേടുന്നുണ്ട്. ഇവർക്ക് പി.എസ്.സി വഴി സർക്കാർ നിയമനങ്ങൾ ലഭിച്ചതായും പരാതിയിലുണ്ട്.

First Paragraph Jitesh panikar (working)