Header 1 vadesheri (working)

ഉപജില്ല കലോത്സവം,ട്രോഫി കളുടെ വിതരണോത്ഘാടനം

Above Post Pazhidam (working)

ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവത്തിൽ ഓരോ ഇനത്തിലും വിജയിച്ചവർക്ക് നൽകുന്ന റോളിംഗ് ട്രോഫികളുടെ വിതരണ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. ബി സിന്ധുവും,കലോത്സവം ട്രോഫി കമ്മിറ്റി കൺവീനർ സുഖിൽ കെ എസും നിർവഹിച്ചു

First Paragraph Rugmini Regency (working)

വ്യക്തിഗത ട്രോഫികളുടെ വിതരണ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡണ്ട് ഷബീർ കല്ലയിൽ, സെക്രട്ടറി ഹംസ മാസ്റ്റർ, ട്രഷറർ റഷീദ് കല്ലിങ്ങൽ എന്നിവരും ചേർന്ന് യു.പി വിഭാഗം ഓട്ടൻതുള്ളൽ,ഭരതനാട്യം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ രാമരാജ സ്കൂളിലെ ആരാധ്യ കെ.എം, യു.പി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ വടക്കേക്കാട് തിരുവളയന്നൂർ സ്കൂളിലെ ആൻ കാദറിൻ, എച്ച് എസ് ഉർദു പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ തൈക്കാട് വി ആർ എ എം എച്ച്എസ് സ്കൂളിലെ ഷഫിയ എന്നീ വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങളായ ഷമീറ, സീനത്ത്,വിനു ടീച്ചർ, സാദിഖ്, ജബ്ബാർ ട്രോഫി കമ്മിറ്റി അംഗങ്ങളായ സിജോ ടി.വി, ശിഹാബുദ്ദീൻ എം.പി, രേഖ, സ്റ്റർലി എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ രാജീവ് എം അധ്യക്ഷതവഹിച്ചു സിജോ പി .എം സ്വാഗതവും ടി.വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)