
ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് സായാഹ്ന ധർണ്ണ നടത്തി.

തിരുവനന്തപുരം : അനുദിനം ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ വിരുദ്ധ നടപടിക്കെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കിഴക്കെനടപെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണ്ണ നടത്തി.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.എസ്.സൂരജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേ ധ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.ആർ.രവികുമാർ , ഒ .കെ.ആർ മണികണ്ഠൻ,ബഷീർ പൂക്കോട്, കെ.പി.ഉദയൻ ,ശശി വാറണാട്ട്, റെയ്മണ്ട് ,വി.കെ.സുജിത്, വി.എസ് നവനീത്, ബാലൻ വാറണാട്ട്,പി ഐ ലാസർ ,
സ്റ്റീഫൻ ജോസ്,ഹരി എം വാര്യർ,ശശി വല്ലാശ്ശേരി, ഏ.കെ.ഷൈമിൽ, പ്രദീഷ് ഓടാട്ട് എന്നിവർ പ്രസംഗിച്ചു. പ്രിയാ രാജേന്ദ്രൻ ,ബിന്ദു നാരായണൻ , സുഷാ ബാബു . വി.കെ. മഹിജ,ചന്ദ്ര രാമകൃഷ്ണൻ പോഷക സംഘടന നേതാക്കളായ കെ.കെ രജ്ജിത്ത് ഗോപി മനയത്ത് ,ബാബു ആലത്തി എന്നിവർ നേതൃത്വം നൽകി
