Header 1 vadesheri (working)

തിരിച്ചടിയിൽ 100 ലധികം ഭീകരരും, 40 പാക് സൈനികരും കൊല്ലപ്പെട്ടു.

Above Post Pazhidam (working)

ന്യൂഡല്ഹി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചെന്ന് ഇന്ത്യന്‍ സൈന്യം. മൂന്ന് സേനകളുടെയും ഡിജിഎംഒമാര്‍ നടത്തിയ സംയുക്ത വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, എയര്മാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാർത്താ സമ്മേളനത്തില്‍ പങ്കടുക്കുന്നത്.

First Paragraph Rugmini Regency (working)

മെയ് 9നും 10നും ഇടയില്‍ രാത്രിയില്‍ നിരവധി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചു. എന്നാല്‍ ഇന്ത്യ ആക്രമണങ്ങളെ ചെറുത്തു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തൽ ലംഘിച്ചതോടെ പീരങ്കി ആക്രമണങ്ങള്‍ നടത്തിയതായും എയര്‍ മാർഷൽ എ കെ ഭാരതി പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

പാകിസ്ഥാനില്‍ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എയർ മാർഷൽ എ.കെ.ഭാരതി പുറത്തുവിട്ടു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയില്‍ ആക്രമണം നടത്തി. പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലെഒൻപത് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്ക്കുകയും 100ലധികം ഭീകരരെ വധിക്കുകയും ചെയ്തു.. പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലുള്ള കേന്ദ്രങ്ങളും ലഷ്‌കര്‍-ഇ-തൊയ്ബ കേന്ദ്രമായി അറിയപ്പെടുന്ന മുരിദ്‌കെയും ഇവയില്‍ ഉള്പ്പെടുന്നു. ആക്രമണത്തില്‍ ഫുൽ വാമ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു.

പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികള്‍ വാര്ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി