Header 1 vadesheri (working)

അമീബിക് മസ്തിഷ്‌കജ്വരംകേരളത്തിൽ മാത്രം , ഡോ : ഹാരിസ്

Above Post Pazhidam (working)

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടറുടെ പ്രതികരണം.

First Paragraph Rugmini Regency (working)

കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ കാരണം കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും വേണ്ട. മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിനു കാരണമെന്നും ഹാരിസ് ചിറയ്ക്കല്‍ കുറിച്ചു. ‘കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാല്‍ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവര്‍ പോലെയുള്ള രോഗങ്ങള്‍, തെരുവ് നായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല’ എന്ന് ഡോക്ടര്‍ പറഞ്ഞു

.ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Second Paragraph  Amabdi Hadicrafts (working)

അമീബിക് മസ്തിഷ്‌ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചു കഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയല്‍ തന്നെ. കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങള്‍ക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാല്‍ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവര്‍ പോലെയുള്ള രോഗങ്ങള്‍, തെരുവ് നായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.