
അഡ്വ:കെ.എസ്.എ ബഷീറിന്റെ നിര്യാണത്തിൽ അനുശോചനം

ചാവക്കാട്: എം.എസ്.എസ് ജില്ല പ്രസിഡണ്ടായിരുന്ന അഡ്വ:കെ.എസ്.എ ബഷീറിന്റെ നിര്യാണത്തിൽ എം.എസ്.എസ് ജില്ല കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചുഎം. എസ്.എസ്. കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ
ജില്ല വൈ: പ്രസിഡണ്ട് എ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
എം. എസ്.എസ് സംസ്ഥാന കമ്മറ്റി മെംബർ നൗഷാദ് തെക്കുംപുറം അനുശോചന പ്രമേയം അവതരിപ്പിച്ചു..

കരിം പന്നിത്തടം എം.എസ്.എസ് മുൻ സംസ്ഥാന സെക്രട്ടറി പി.ടി. മൊയ്തീൻ കുട്ടി,ഇൻകാസ് ദുബായ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖലി, എൽ. ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.കെ. സൈതാലിക്കുട്ടി, ഐ.മുഹമ്മദലി,ആർ.എം.ജമാൽ, അംജദ് കാട്ടകത്ത്, മുബാറക്ക് ഇംബാറക്ക്,ആർ.പി. റഷീദ്,ടി.വി.ഉമ്മർ, ജമാൽ താമരത്ത് , ഷെഫീർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം.പി. ബഷീർ സ്വാഗതവും, ഹാരീസ് കെ മുഹമ്മദ് നന്ദിയും പറഞ്ഞു