Header 1 vadesheri (working)

ആയുർവേദ ആശുപത്രിയിലെ രോഗികൾക്ക് വിദ്യാർത്ഥികളുടെ ഔഷധ കഞ്ഞി

Above Post Pazhidam (working)

ഗുരുവായൂർ : ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും സന്ദർശകർക്കും വിദ്യാർത്ഥികളുടെ വക ഔഷധ കഞ്ഞി . അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർഥികൾ ആണ് ഔഷധ കഞ്ഞി വിതരണം നടത്തിയത് . ആയുർവേദ ആശുപത്രിയിൽ എത്തിയ രോഗികൾക്കും, സന്ദർശകർക്കും ഔഷധ കഞ്ഞിയും, പുഴുക്കും, ചമ്മന്തി യുമാണ് നൽകിയത് .

First Paragraph Rugmini Regency (working)

new consultancy

കഞ്ഞി വിതരണം ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ബട്ട് ഉദ്ഘാടനം ചെയ്തു. ഔഷധ കഞ്ഞി യുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ വി. ബി. ഹീരാലാൽ, പി . ടി. എ പ്രസിഡന്റ്‌ എം. വി. ബിജു എന്നിവർ സംസാരിച്ചു. കഞ്ഞി വിതരണത്തിന് അദ്ധ്യാപകരായ സിന്ധു, ഷീജ എന്നിവർ നേതൃത്വം നൽകി .

Second Paragraph  Amabdi Hadicrafts (working)

buy and sell new