സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി.

ഗുരുവായൂർ : തിരുവെങ്കിടം സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി. തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോസ് പുലിക്കോട്ടിലും ഫാ. വർഗീസ് പാണേങ്ങാടനും കാർമികരായി. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലൊരുക്കിയ ക്രിസ്മസ് ട്രീ മത്സരം വർണാഭമായി. പുൽക്കൂട് മത്സരവും നടന്നു. വിജയികൾക്ക് ദിവ്യബലിക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു. അൾത്താര സംഘത്തിൻറെ ക്രിസ്മസ് നറുക്കെടുപ്പ്, ലോഗോസ് മത്സര വിജയികൾക്ക് സമ്മാന ദാനം എന്നിവയുണ്ടായി. ക്രിസ്മസ് കേക്ക് വിതരണവും നടന്നു. ക്രിസ്മസ് കലാവിരുന്നും അരങ്ങേറി. കൈക്കാരന്മാരായ ജോർജ് പോൾ, എൻ.കെ. ലോറൻസ്, പി.ജെ. ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നൽകി.