താമരയൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേശ വിളക്ക് ഞായറാഴ്ച .

Above article- 1

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം കീഴേടമായ താമരയൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 27-മത് ദേശവിളക്കും അന്നദാനവും ഞായറാഴ്ച ആഘോഷിക്കും. രാവിലെ വിളക്ക് പന്തലില്‍ പ്രതിഷ്ഠ, ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ചന്ദനം ചാര്‍ത്തല്‍, നാരീയണീയ പാരായണം, വൈകീട്ട് നിറമാല, ട്രിപ്പിള്‍ തായമ്പക, അന്നദാനം എന്നിവയുണ്ടാകും. 6 മണിക്ക് മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിക്കും

Vadasheri Footer