ടിഎൻ പ്രതാപൻ വോട്ടർമാരോട് നന്ദി പറയാനായി ഗുരുവായൂരിലെത്തി

ഗുരുവായൂർ : നിയുക്ത എം.പി ടി.എൻ പ്രതാപൻ ഗുരുവായൂർ മണ്ഡലത്തിലെ നാരേ ങ്ങത്ത് പറമ്പ്, എരങ്ങത്തയിൽ പറമ്പ്, കാരക്കാട്, നെന്മിനി മിച്ചഭൂമി പരിസരം, തൈക്കാട് ജംഗ്ഷൻ, തിരുവെങ്കിടം, നളന്ദ ജംഗ്ഷൻ എന്നിവിടങ്ങളിൽ വോട്ടർമാരോട് നന്ദി പറയുവാൻ എത്തിച്ചേർന്നു. ക്ഷേത്രനഗരിയുടെ സമഗ്ര വികസനത്തിന് വേണ്ടി അടുത്ത 5 വർഷം പ്രയത്നിക്കുമെന്ന് പ്രതാപൻ വിവിധ സ്വീകരണ യോഗങ്ങളിൽ പറഞ്ഞു. യു.ഡി എഫ് നേതാക്കളായ ആർ.രവികുമാർ, ബാലൻ വാറനാട്ട്, ആർ.വി ജലീൽ, എ.പി മുഹമ്മദുണ്ണി, കെ.പി ഉദയൻ, ശശി വാറനാട്ട്, കെ.മണികണ്ഠൻ, കെ.പി എ റഷീദ്, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ശശി വല്ലശ്ശേരി, ടി.വി കൃഷ്ണദാസ്, അരവിന്ദൻ കോങ്ങാട്ടിൽ, പ്രതീഷ് ഒടാട്ട്, വി.എ സുബൈർ, സി.മുരളി, ഷൈലജ ദേവൻ, എ.ടി ഹംസ, സി അനിൽകുമാർ, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, ശ്രീദേവി ബാലൻ, സി.എസ് സൂരജ്, മേഴ്സി ജോയ്, നിഖിൽ ജി കൃ ഷണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു