Header 1 vadesheri (working)

ജില്ല കലോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍ : കലോത്സവ ഉദ്ഘാടന സമാന ചടങ്ങുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ബഹുവർണ്ണ നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ മീഡിയ റൂമിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് നോട്ടീസ് കൈമാറിക്കൊണ്ട് ഗുരുവായൂർ നഗരസഭാധ്യക്ഷ രേവതി ടീച്ചർ നോട്ടീസ് പ്രകാശനം നിർവ്വഹിച്ചു. റിസപ്ഷൻ കമ്മറ്റി ചെയർമാൻ നിർമ്മല കേരളൻ അധ്യക്ഷയായിരുന്നു. ഗുരുവായൂർ നഗരസഭ ഉപാധ്യക്ഷൻ കെ. പി. വിനോദ്, ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷൈലജ ദേവൻ ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. സി. ആനന്ദൻ, റിസപ്ഷൻ കമ്മറ്റി ജോയന്റ് കൺവീനർ വിനേഷ് ജോയ്സ്, പബ്ലിസിറ്റി കമ്മറ്റി കൺവീനർ സന്തോഷ് ടി. ഇമ്മട്ടി എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)