Header Saravan Bhavan

പി എസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻ വാതിൽ നിയമനം റദ്ദാക്കുക: കെ എസ് യു

Above article- 1

Astrologer

ഗുരുവായൂർ: പി എസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻ വാതിൽ നിയമനം റദ്ദാക്കണമെന്ന് കെ എസ് യു ഗുരുവായൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ വി.കെ സുജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങൽ അധ്യക്ഷത വഹിച്ചു .

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലൻ വാറനാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശശി വാറനാട് നിയുക്ത ഗുരുവായൂർ യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്തിനെ പൊന്നാട ചാർത്തി അനുമോദിച്ചു . കെ.എസ്.യൂ ജില്ലാ ജനറൽ സെക്രട്ടറി എ. സി സറൂഖ് കെ.എസ്.യു ജില്ലാ. സെക്രട്ടറി ഫായിസ് മുതുവട്ടൂർ എന്നിവർ ചേർന്ന് യൂണിറ്റ്‌ പ്രസിഡൻറ് മനീഷിന് പതാക കൈമാറി യൂണിറ്റിന് തുടക്കo കുറിച്ചു . കെ.എസ്.യു ഭാരവാഹികളായ വിഷ്ണു തിരുവെങ്കിടo , യെദു , സ്റ്റാൻജോ എന്നിവർ സംസാരിച്ചു .

Vadasheri Footer