Madhavam header
Above Pot

ഗുരുവായൂര്‍ ശ്രീ പെരുന്തട്ട മഹാശിവ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന് തുടക്കമായി.

Astrologer

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ പെരുന്തട്ട മഹാശിവ ക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന 2-ാം മഹാരുദ്രയജ്ഞത്തിന് തുടക്കമായി. മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി നടന്ന ശുദ്ധിയ്ക്കും, കലശത്തിനും തന്ത്രി ബ്രഹ്മശ്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മുന്നൂലം സുബ്രഹ്മണ്യന്‍ നമ്പൂതിരി, പഴയം സതീശന്‍ നമ്പൂതിരി എന്നിവര്‍ സഹകര്‍മ്മികളായി.

കലശചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ ശ്രീഭൂതവലിയും നടന്നു. പടനായകന്മാരുടേയും, കുത്തുവിളക്കിന്റേയും അകമ്പടിയോടെ നടന്ന ശ്രീഭൂതവലിയ്ക്ക് മൂത്തേടം ദേവാനന്ദ് നമ്പൂതിരി തേവരുടെ തിടമ്പേറ്റി. ചടങ്ങിന് കോങ്ങാട്ടില്‍ അരവിന്ദാക്ഷമേനോന്‍, രാമകൃഷ്ണന്‍ ഇളയത്, ആര്‍. പരമേശ്വരന്‍, ജയറാം ആലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞാചാര്യന്‍ കീഴേടം രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 11-ആചാര്യന്മാര്‍ 11-ഉരു ശ്രീരുദ്ര മന്ത്രം ജപിച്ച് തേവര്‍ക്ക് ധാരചെയ്തു.

ദിവസവും രാവിലെ 5-ന് ആരംഭിയ്ക്കുന്ന യജ്ഞത്തിന് 11-ആചാര്യന്മാര്‍ 11-ദിവസം ശ്രീരുദ്ര മന്ത്രം ജപിയ്ക്കുന്നതിനോടൊപ്പം മഹാദേവന് അഭിഷേകവും നടക്കും. പത്തുദിവസം ജപമന്ത്ര ധാരയ്ക്കുശേഷം 11-ാംദിവസം 11-ദ്രവ്യങ്ങള്‍കൊണ്ട് നടത്തുന്ന വസോര്‍ധാരയോടെയാണ് മഹാരുദ്രയജ്ഞത്തിന് സമാപനമാകുന്നത്. യജ്ഞദിവസങ്ങളില്‍ പെരുന്തട്ട മാതൃസമിതിയംഗം ഉഷ അച്ച്യുതന്റെ നേതൃത്വത്തില്‍ നാരായണീയ പാരായണവും, ടി.ടി.ഡി ദേവസ്ഥാനം ധര്‍മ്മ പ്രചാരസഭയുടെ ഭക്തിപ്രഭാഷണം, ഓട്ടന്‍തുള്ളല്‍, ഭജന എന്നിവയും ഉണ്ടായിരിയ്ക്കും

Vadasheri Footer